ചേർത്തല:ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദം ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്‌കൂൾ അഗ്രി ഫെസ്റ്റിന് തുടക്കമായി.കൃഷിയാണ് ലഹരി' എന്നതാണ് സ്‌കൂൾ അഗ്രി ഫെസ്റ്റ് 2022 ന്റെ മുദ്റാവാക്യം.പരിപാടിയുടെ കോ ഓർഡിനേറ്റർമാരായിട്ടുള്ള അദ്ധ്യാപകരുടെ യോഗം എസ്.എൽ.പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നടന്നു.പ്രസിഡന്റ് രവി പാലത്തുങ്കൽ, ജനറൽ സെക്രട്ടറി രമ രവീന്ദ്രമേനോൻ,പ്രോഗ്രാം ഓഫീസർ പി.എസ്.മനു,എക്സിക്യൂട്ടീവ് എൻ.എ.ആശാലത എന്നിവർ പങ്കെടുത്തു. വിവിധയിനം പച്ചക്കറി വിത്തുകളുടെ വിതരണവും യോഗത്തിൽ നടന്നു.