ആലപ്പുഴ: ഉത്തരാഖണ്ഡിൽ നടക്കുന്ന ജൂനിയർ നാഷണൽ (ആൺകുട്ടികൾ) കബഡി ചാമ്പ്യൻഷിപ്പിലും ജാർഖണ്ഡിൽ നടക്കുന്ന സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതിനായുള്ള കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് ഏഴ്, എട്ട് തീയതികളിൽ രാവിലെ എട്ടിന് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. താത്പര്യമുള്ളവർ പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, മൂന്ന് ഫോട്ടോ എന്നിവ സഹിതം എത്തണം. ഫോൺ: 0471 - 2331546/2330167.