കായംകുളം: ഇന്ദിരാഗാന്ധി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനം ഓണാട്ടുകര കാർഷിക വികസന കേന്ദ്രത്തിനു സമീപം സൊസൈറ്റി പ്രസിഡന്റ് അഡ്വ.യു.മുഹമ്മദിന്റെ ഭവനത്തിൽ , നാളെ ഉച്ചയ്ക്ക് 1.30ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നിർവഹിക്കും. ചടങ്ങിൽ കാൻസർ, ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അഡ്വ.ടി.ആസഫ്അലി നിർവഹിക്കുമെന്ന് ഭാരവാഹികളായ അഡ്വ.യു.മുഹമ്മദ്,പി.ആർ നാഗ്,കെ.പുഷ്പദാസ്, പി.സി.റോയ്, സുഷമ തങ്കപ്പൻ, സി.സന്തോഷ് കുമാർ, ഹബീബ് റഹ്മാൻ, എസ്.അബ്ദുൽ ലത്തീഫ് എന്നിവർ പറഞ്ഞു.