കായംകുളം: കായംകുളം നഗരസഭ ശതാബ്ദി ആഘോഷത്തിന് 8 ന് വൈകിട്ട് 3ന് കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ ഗുരുവന്ദനത്തോടെ തുടക്കമാകും. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും.
പ്രൊഫ. പി.ജെ കുര്യൻ, അഡ്വ. തമ്പാൻ തോമസ്, അഡ്വ. സി.എസ്. സുജാത .ജി.സുധാകരൻ, സി.കെ.സദാശിവൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് നഗരസഭാധ്യക്ഷ പി.ശശികല അറിയിച്ചു.