കായംകുളം: എരുവ നളന്ദ കലാ സാംസ്ക്കാരിക വേദിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി രണ്ടാമത് എൻ.എൻ.പോറ്റി സ്മാരക പ്രാഫഷണൽ നാടകോത്സവം 7 മുതൽ 13 വരെ പത്തിയൂർ കശുഅണ്ടി ഫാക്ടറിക്ക് സമീപം നടക്കും.
7 ന് വൈകിട്ട് യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ മുരളി പിള്ള അധ്യക്ഷത വഹിക്കും. തുടർന്ന് "അണിയറയിലെ നാടകം" എന്ന വിഷയത്തിൽ സെമിനാർ, 7.30ന് തിരുവനന്തപുരം ശ്രീനന്ദയുടെ നാടകം ബാലരമ. 8ന് വൈകിട്ട് 5.30 ന് " സൈബർ ലോകത്തെ കാണാചരടുകൾ" എന്ന വിഷയത്തിൽ സെമിനാർ, 7.30ന് ആറ്റിങ്ങൽ ശ്രീധന്യയുടെ നാടകം ലക്ഷ്യം, 9ന് വൈകിട്ട് 5.30 ന് സെമിനാർ "ലഹരിയിലാകുന്ന ജീവിതം", 7.30 ന് കൊല്ലം അയനം നാടകവേദിയുടെ നാടകം " ഒറ്റവാക്ക് ", 10 ന് വൈകിട്ട് 5.30 ന് സെമിനാർ "ഗാർഹിക പീഡനവും നിയമവശവും" വൈകിട്ട് 7.30 ന് കായംകുളം സപര്യയുടെ നാടകം " ചെമ്പൻ കുതിര",11ന് വൈകിട്ട് 5.30 ന് സെമിനാർ "വയോജന സംരക്ഷണം" ,7.30ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ നാടകം " കോഴിപ്പോര് ",12ന് വൈകിട്ട് 5.30 ന് സെമിനാർ " പരിസ്ഥിതിയും മനുഷ്യനും",7.30ന് വളളുവനാട് ബ്രഹ്മയുടെ നാടകം "രണ്ട് നക്ഷത്രങ്ങൾ ", 13ന് കലാ കായിക മത്സരങ്ങളുടെ സമാപന സമ്മേളനം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ജി.സദാശിവൻ അധ്യക്ഷത വഹിക്കും. മൂന്നാമത് നളന്ദ പുരസ്കാരം ആർട്ടിസ്റ്റ് സുജാതന് സമ്മാനിക്കും.