വള്ളികുന്നം: വള്ളികുന്നം 34-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ സെമിനാറും
ലഹരിക്കെതിരെ എൻ.എസ്.എസിന്റെ ബാനറിൽ സൗഹൃദ ക്രിയേഷൻസ് പുറത്തിറക്കിയ ലഹരിവിരുദ്ധ ഗാനത്തിന്റെ യൂട്യൂബ് റിലീസും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എൻ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മാവണ്ണൂർ നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു.മാവേലിക്കര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.അനിൽകുമാർ,
ചെങ്ങന്നൂർ പ്രവന്റീവ് ഓഫിസർ സജികുമാർ,പി.കൃഷ്ണപിള്ള,പി.ശങ്കരൻകുട്ടിനായർ, സി.കെ.അജിത്ത്കുമാർ,ബാബു കടുവുങ്കൽ, എ.വി.രഞ്ജിത്ത് കൃഷ്ണ,മോഹനൻപിള്ള വല്ലത്ത്,രാജേഷ് പോക്കാട്ട്,ജയശ്രീ ചന്ദ്രൻ,പരമേശ്വരൻപിള്ള,രാജേഷ്ചൂരക്കാല,കേശവപിള്ള, ഗംഗപ്രിയ,ശ്രീറാം വേണാട്ട്,ആർദ്ര.വി.ആർ,ആദിത്യാ കൊടുവിളയിൽ,ശാന്തമ്മ,വി.വിജി തുടങ്ങിയവർ എന്നിവർ സംസാരിച്ചു.