ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടക്കരപ്പള്ളി യൂണിറ്റ് കുടുംബ മേളയും യൂണിറ്റ് അംഗങ്ങൾക്ക് ഏർപ്പെടുത്തുന്ന ക്ഷേമ പെൻഷൻ പദ്ധതി ഉദ്ഘാടനവും 6ന് രാവിലെ 9.30ന് കടക്കരപ്പള്ളി ഗവ.എൽ.പി സ്‌കൂൾ ഹാളിൽ നടക്കും.സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം അഡ്വ.ജലജചന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് ഡി.ശൗരി അദ്ധ്യക്ഷത വഹിക്കും.