ഹരിപ്പാട് : എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി)യുടെ നേതൃത്വത്തിൽ ഹരിപ്പാട് നഗരസഭ ഓഫീസിന് മുൻപിൽ തൊഴിൽ സംരക്ഷണ സമരം സംഘടിപ്പിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കുക , വേതനം 700 രൂപയാക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, ഇ.എസ്.ഐ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ശോഭ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം യു.ദിലീപ്, മണ്ഡലം സെക്രട്ടറി ഒ.എ.ഗഫൂർ, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി പി.ബി.സുഗതൻ, ശ്രീമോൻ പള്ളിക്കൽ, ജി. സിനു, അനിൽ വെട്ടുവേനി, ആർ.ലതിക, എസ്.രഞ്ജിനി, മാത്യു വർഗീസ്, ആർ.ഉണ്ണികൃഷ്ണൻ, ഗിരിജ ബിജു, രാജി എന്നിവർ സംസാരിച്ചു.