ഹരിപ്പാട്: ഉപജില്ല കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു. 17,18,19 തീയതികളിൽ പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡ സ്‌കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ശോഭ ഉദ്ഘാടനം ചെയ്തു. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോർജ് വർഗീസ് വെങ്ങാലി, ഹരിപ്പാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് .കൃഷ്ണകുമാർ,ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ കെ.ഗീത, ബിപിസി ജൂലി ,എസ് .ബിനു, പ്രിൻസിപ്പൽ എസ്. രമാദേവി, പ്രഥമാദ്ധ്യാപിക ഇന്ദു.ആർ.ചന്ദ്രൻ, സ്‌കൂൾ മാനേജർ പി. കെ.ഗോപിനാഥൻ നായർ പി.ടി.എ പ്രസിഡന്റ് ആർ.രാജേഷ്, ബിജുകൃഷ്ണൻ എന്നിവർ സംസാരിച്ചു.