 
മാന്നാർ: രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് മാന്നാർ കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് കൂട്ടയോട്ടം നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച് നന്ത്യാട്ട് ജംഗ്ഷൻ, വായനശാല ജംഗ്ഷൻ വഴി തിരിച്ച് സ്കൂളിലെത്തി സമാപിച്ചു. പ്രിൻസിപ്പൽ വിജയലക്ഷ്മി, അദ്ധ്യാപകൻ രമേശ്, സ്‌കൂൾ മാനേജ്മെന്റ് സെക്രട്ടറി ജി.ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.