p
അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കി പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി

പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിലെ അനധികൃത വാഹന പാർക്കിംഗ് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഭരണ സമിതിക്കും സെക്രട്ടറിക്കും നിവേദനം നൽകി. പഞ്ചായത്ത് കമ്മിറ്റി ട്രഷറർ എം.എ അലിയാർ, അംഗങ്ങളായ സി.എം സലാഹുദ്ദീൻ, മാലിക്ക് എന്നിവർ നേതൃത്വം നൽകി. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് നിന്ന് തിരിയാനിടമില്ലാത്ത നിലയിൽ വാഹനങ്ങൾ ഓഫീസിന്റെ പ്രധാന വാതിലിന് മുന്നിൽ വരെ പാർക്ക് ചെയ്തിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെളേളഴത്ത്. വൈസ് പ്രസിഡന്റ് സനീറ ഹസൻ, സ്ഥിരം സമിതി ചെയർമാൻമാരായ ടി.കെ മജീദ്, അൻസില നിഷാദ് എന്നിവർ ചേർന്ന് നിവേദനം ഏറ്റുവാങ്ങി.