1
എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗുരുകാരുണ്യം ജനസേവന കേന്ദ്രത്തിലേക്കുള്ള ആദ്യ അപേക്ഷ നീലമ്പേരൂർ ഒന്നാം നമ്പർ ശാഖ സെക്രട്ടറി കെ.ആർ.രാജു യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്തിന് കൈമാറുന്നു

കുട്ടനാട് : ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുൾപ്പെടെയുള്ള സഹായം എളുപ്പം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗുരുകാരുണ്യം ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ പി വി ബിനേഷ് പ്ലാത്താനത്ത് നിർവഹിച്ചു. യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗങ്ങളായ എം.പി. പ്രമോദ്, റ്റി.എസ്.പ്രദീപ്കുമാർ, കെ.കെ.പൊന്നപ്പൻ, പി.ബി.ദിലീപ്, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി.സുബീഷ്, വൈസ് പ്രസിഡന്റ് ടി.എസ്.ഷിനുമോൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനി മോഹൻ, വൈസ് പ്രസിഡന്റ് സ്മിത മനോജ്, വൈദികയോഗം യൂണിയൻപ്രസിഡന്റ് കമലാസനൻ ശാന്തി, സെക്രട്ടറി സജേഷ് ശാന്തി തുടങ്ങിയവർ സംസാരിച്ചു.