ആലപ്പുഴ: പ്രാണാ സ്‌കൂൾ ഒഫ് യോഗ എന്ന പേരിൽ ആശ്രമം വാർഡ് കേന്ദ്രീകരിച്ച് തുടങ്ങുന്ന യോഗ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം7 ന് നടക്കുമെന്ന് കോ ഓർഡിനേറ്റർ എ.ജി.അരുൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ സൗമ്യരാജ്, ആശ്രമം വാർഡ് കൗൺസിലർ ഗോപികാ വിജയപ്രസാദ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ലിവിംഗ് വെൽ എന്ന പേരിൽ മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിശീലനത്തിന് 1500 രൂപയാണ് ഫീസ്. രാവിലെ ആറിനും 10നും വൈകിട്ട് 6.30നുമായി മൂന്ന് ബാച്ചുകൾ ഉണ്ടാകും. രാവിലെ 10 മണിക്കുള്ള ബാച്ച് സ്ത്രീകൾക്കുവേണ്ടിയാണ്. വാർത്തസമ്മേളനത്തിൽ ദിവ്യ അരുൺ, ശിൽപ്പറാണി എന്നിവർ പങ്കെടുത്തു. ഫോൺ: 9447513266, 7012514231