ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ പാവപ്പെട്ട ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് റോട്ടറി ക്ലബ് ഒഫ് ആലപ്പി പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എസ്.അഞ്ചു നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സാജൻ.ബി.നായർ, മാത്യു ജോസഫ്, സുമംഗലി എന്നിവർ സംസാരിച്ചു.