v
തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ സംഭരണ പ്രവർത്തനങ്ങളിൽ നൂറുശതമാനം നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപന സമ്മേളനത്തിന്റെയും വിമുക്തി ക്ലബ്ബിന്റെയും ഉദ്ഘാടനം രാജീവ് ആലുങ്കൽ നിർവഹിക്കുന്നു

പൂച്ചാക്കൽ: തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ സംഭരണ പ്രവർത്തനങ്ങളിൽ നൂറുശതമാനം നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപന സമ്മേളനത്തിന്റെയും വിമുക്തി ക്ലബ്ബിന്റെയും ഉദ്ഘാടനം രാജീവ് ആലുങ്കൽ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. ഹരിതകർമ്മ സേനാംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് അനുമോദിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ യു.എം ജോഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ്. കെ പോൾ, എബ്രഹാം ജോർജ്, പ്രിയ ജയറാം, രതി നാരായണൻ, വിജയമ്മ ലാലു, അംബിക ശശിധരൻ, കെ.സി വിനോദ് കുമാർ, ബി. ഷിബു, കവിത സജീവൻ, വിമൽ രവീന്ദ്രൻ , ജയൻ ചമ്പക്കുളം, പ്രീത.വി പ്രഭു തുടങ്ങിയവർ സംസാരിച്ചു.