മാവേലിക്കര: കല്ലിമേൽ സെന്റ് മേരീസ് ദയാ ഭവൻ വൃദ്ധജന മന്ദിരത്തിന്റെ പുതിയ വാർഡ് ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.എൽ. മാത്യു വൈദ്യൻ കോർഎപ്പിസ്‌ക്കോപ്പാ, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഭയാഭവൻ ഡയറക്ടർ ഫാ.പി.കെ.വർഗീസ് പാലക്കടവിൽ, ഫാ.ജേക്കബ് ജോൺ കല്ലട, ഫാ.കോശി മാത്യൂ, ഫാ.സോനു ജോർജ്, ഫാ.ഷിജി കോശി, ഫാ.സന്തോഷ് വി.ജോർജ്, ഫാ.സിജു, ഫാ.ജോബി ജോൺ, ഫാ.തോമസ് മാത്യു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അനി വർഗീസ്, തഴക്കര പഞ്ചായത്തംഗം എം.വത്സലാ കുമാരി എന്നിവർ സംസാരിച്ചു. 22 കിടക്കകൾ അടങ്ങിയതാണ് കൂദാശ ചെയ്ത പുതിയ വാർഡ്.