മാന്നാർ: ചെന്നിത്തല കളരിക്കൽ യുവജന സമിതിയുടെ നേതൃത്വത്തിൽ ഇറമ്പമൺ ശ്രീസുബ്രഹ്മണ്യ സ്വാമിയുടെ തിരുനടയിൽ നിന്നും ചാല മഹാദേവന്റെ തിരുമുമ്പിലേക്ക് , ശിവരാത്രിക്ക് നന്ദികേശനെ അണിയിച്ചൊരുക്കികൊണ്ടു പോകുന്നതിനായി കൈലാസപുത്രൻ എന്ന പേരിൽ കാളകെട്ട് സമിതി രൂപീകരിച്ചു. 36 അംഗങ്ങളുള്ള കാളകെട്ട് സമിതിയും ആഘോഷ സമിതിയും തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ആറന്മുള ക്ഷേത്രനടയിൽ വച്ച് ചലച്ചിത്ര നടൻ സുരേഷ്ഗോപി സമിതിയുടെ ലോഗോ പ്രകാശനം ചെയ്തു.