മാവേലിക്കര: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള മാവേലിക്കര യൂണിറ്റ് വാർഷികവും യൂണിറ്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി.ഗോപകുമാർ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന യൂണിറ്റ് സമ്മേളനം സംസ്ഥാന പ്രസിഡന്റ നസീർ കള്ളികാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ മനോഹരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോ.സെക്രട്ടറി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ അലക്സ്‌ വർഗീസ്, സെക്രട്ടറി കെ.രമേശൻ, ട്രഷറർ വി.വിജയകുമാർ, വൈസ് പ്രസിഡന്റ്‌ ദിലീപ് കുമാർ, ട്രെയിനിംഗ് ബോർഡ്‌ അംഗം ശ്യാംലീലാൽ, യൂണിറ്റ് രക്ഷാധികാരി മധു പുളിമൂട്ടിൽ, യൂണിറ്റ് അംഗങ്ങളായ അരുൺ.പി.രാജേന്ദ്രൻ, ബിനു ബാലൻ, ബാലൻ ചെറുമടം എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.മനു സ്വാഗതവും യൂണിറ്റ് ട്രഷറർ ഗിരീഷ് കുട്ടൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഗിരീഷ് കുട്ടൻ (പ്രസിഡന്റ്‌), എം.മനു (സെക്രട്ടറി), അരുൺ പി. രാജേന്ദ്രൻ (ട്രഷറർ), പ്രസന്നൻ (വൈസ് പ്രസിഡന്റ്‌), സുരേഷ് കുമാർ (ജോ.സെക്രട്ടറി), മധു പുളിമൂട്ടിൽ, സി.ദിലീപ് കുമാർ, എൻ.എച്ച്.ഷമീർ,കെ.വി. മോഹൻദാസ്,സി.മനോജ്‌,എസ് .വിനോദ്, എ.കെ.മധു, മുരളീധരൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.