r
എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെയും ആലപ്പുഴ കയർ ക്ലസ്റ്റർ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള കയർ റബ്ബർ ബാക്കിംഗ് യൂണിറ്റിന്റെഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കുന്നു.

മുഹമ്മ:സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു . എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെയും ആലപ്പുഴ കയർ ക്ലസ്റ്റർ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള കയർ റബ്ബർ ബാക്കിംഗ് യൂണിറ്റിന്റെയും ഗോഡൗണിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ടി സി.രംഗനാഥൻ പദ്ധതി വിശദീകരിച്ചു. കയർ ക്ലസ്റ്റർ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് പി.എൻ.സുധീർ ,ജില്ല വ്യവസായ കേന്ദ്രം മാനേജർ കെ.എസ്.ശിവകുമാർ ,തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ് ,ഡോ.യു.സുരേഷ് കുമാർ ,പഞ്ചായത്തംഗം ജി.സജികുമാർ ,വി. ഉമാമഹേശ്വരൻ ,കയർ ക്ലസ്റ്റർ വൈസ് പ്രസിഡന്റ് എം.പി.പവിത്രൻ ,എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.കെ.സുരേന്ദ്രൻ ,കേരള റബ്ബർ ആന്റ് മോൾഡഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് മാത്യു ,സിജു ഉതുപ്പൻ ,എ.കെ.രാജൻ ,ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സെക്രട്ടറി രമാ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.