j

എടത്വ: കളത്തിൽ കോനാട്ട് പരേതനായ കെ.ടി.വർക്കിയുടെ (വക്കൻസാർ) മകനും ഔറംഗബാദ് രൂപതാംഗവുമായ ഫാ.ജെയിംസ് കോനാട്ട് (83) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ജ്യേഷ്ഠസഹോദര പുത്രൻ സിബിച്ചന്റെ ഭവനത്തിൽ ആരംഭിച്ച് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. 2018 മുതൽ അങ്കമാലി ദേവഗിരി പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.സഹോദരങ്ങൾ : ആനിയമ്മ ഫിലിപ്പ് (റാന്നി), പരേതരായ ജോർജ്ജ് ജോസഫ് (ജോയിസാർ), റോസമ്മ, ചിന്നക്കുട്ടി, മേരിക്കുട്ടി, സിസിലി, എൽസമ്മ. ഫാ. ജോസ് കോനാട്ട് സി.എം.ഐ സഹോദര പുത്രനും ഫാ. ജോളി കരിമ്പിൽ സഹോദരീ പുത്രനുമാണ്. മൃതദേഹം ഇന്ന് 3 ന് ഭവനത്തിൽ എത്തിക്കും