അമ്പലപ്പുഴ : കെട്ടിട നിർമ്മാണത്തിനുള്ള കല്ലുമായി എത്തിയ ലോറി എ.ഐ.ടി.യു.സി പ്രവർത്തകർ തടഞ്ഞു കൊടികുത്തി. ദേശീയപാതക്കരികിൽ നീർക്കുന്നം പള്ളിക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രദേശത്തുള്ള വാഹനങ്ങൾക്ക് കല്ല് എത്തിക്കാൻ അവസരം നൽകാതെ മറ്റ് സ്ഥലങ്ങളിലുള്ള ലോറികളിൽ കെട്ടിട നിർമ്മാണ വസ്തുക്കൾ എത്തിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇത്തരത്തിൽ യൂണിയൻ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി വ്യാപാരി കാക്കാഴം സ്വദേശി മജീദ് അമ്പലപ്പുഴ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. കട ഉടമ അറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലിസ് എത്തിയതിന് ശേഷമാണ് കല്ല് ഇറക്കിയത്.