
ആലപ്പുഴ: 210 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി രണ്ട് പേരെ ആലപ്പുഴ എക്സൈസ് റേഞ്ച് സംഘം പിടികൂടി. ആര്യാട് തെക്ക് വില്ലേജിൽ കന്നിട്ടച്ചിറ വീട്ടിൽ മണിക്കുട്ടൻ (54), പനയ്ക്കൽതറ വീട്ടിൽ സത്യൻ(58) എന്നിവരാണ് അറസ്റ്റിലായത്. മണിക്കുട്ടന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റേഞ്ച് പ്രിവന്റീവ് ഓഫീസർ ഇ.കെ.അനിൽ, ജഗദീശൻ, പി.ടി.ഷാജി, എസ്.മധു, ലാൽജി, സിവിൽ എക്സൈസ് ഓഫീസർ ഫെഫീക്ക്, വനിതാ ഓഫീസർ സുലേഖ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.