 
അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ മലയിൽ തോട് തെക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവം എച്ച് .സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 315 ഏക്കറുള്ള പാടത്തെ രണ്ടാം കൃഷിയുടെ വിളവെടുപ്പിനാണ് ശനിയാഴ്ച തുടക്കമായത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, ജില്ലാ പഞ്ചായത്തംഗം പി .അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഉണ്ണി, പഞ്ചായത്തംഗം ലീന, കൃഷി ഓഫീസർ ധനലക്ഷ്മി, പാടശേഖര സമിതി പ്രസിഡന്റ് കെ.രാജൻ, വൈസ് പ്രസിഡന്റ് മധു, സെക്രട്ടറി രമണൻ എന്നിവർ പങ്കെടുത്തു.