ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി ഗവ മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാതല കലോത്സവം ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.ഡി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്‌സൺ ജി.വസന്തകുമാരിയമ്മ മുഖ്യപ്രഭാഷണം നടത്തി. ശിശുക്ഷേമസമിതി സെക്രട്ടറി എം.സി പ്രസാദ്, ഭാരവാഹികളായ നസീർ പുന്നക്കൽ, കെ.നാസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.വി.മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.