 
ആലപ്പുഴ: ജില്ലാ സീനിയർ ബാൾബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് രാമവർമ്മ ക്ലബിൽ തുടക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ വി.ജി.വിഷ്ണു നിർവഹിച്ചു. ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി സി.അജിത്ത്,സംസ്ഥാന വൈസ് പ്രസിഡന്റ് ലിഖയത്തുള്ള, ജോയിന്റ് സെക്രട്ടറി ബാലൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം ടി.കെ.അനിൽ, അശോകൻ ജേക്കബ്, രാധാകൃഷ്ണൻ, ഹക്കിം ഖലീൽ, അലക്‌സ്, വിജു എന്നിവർ പങ്കെടുത്തു. പാലക്കാട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ആലപ്പുഴ ജില്ലാ ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കും.