ആലപ്പുഴ: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രതിമാസ ക്ഷേമ പെൻഷനായി അപേക്ഷിക്കാം. വിശ്വകർമ വിഭാഗത്തിൽപ്പെട്ട ആശാരിമാർ, സ്വർണപ്പണിക്കാർ, മൂശാരികൾ, ഇരുമ്പുപ്പണിക്കാർ, ശില്പി വിഭാഗത്തിൽപ്പെടുന്ന 60 വയസ് പൂർത്തിയായ മറ്റു ക്ഷേമ പെൻഷനുകൾ ലഭിക്കാത്ത തൊഴിലാളികൾക്കാണ് അർഹത. പൂരിപ്പിച്ച അപേക്ഷകൾ 30 ന് മുമ്പായി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവിൽസ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ ലഭിക്കണം. ആനുകൂല്യം ലഭിക്കുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോം www.bcdd.kerala.gov.inൽ ലഭ്യമാണ്. ഫോൺ: 0484-
2983130.