ചേർത്തല:സംസ്ക്കാരയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനവും മലയാള ഭാഷാ ദിനാചരണവും നടത്തി.ലീല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. മംഗള തൈക്കൽ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് മാരാരിക്കുളം, ബേബി തോമസ്,വെട്ടയ്ക്കൽ മജീദ്, പ്രസന്നൻ അന്ധകാരനഴി,പ്രദീപ് കൊട്ടാരം എന്നിവർ സംസാരിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരായ പാഠങ്ങൾ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.