ആലപ്പുഴ: നൈമിഷാരണ്യം പാലിയേറ്റീവ് കെയർ സെന്ററിന്റെയും ശ്രീരുദ്ര ആയുർവേദ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും സഹകരണത്തോടെ തെക്കനാര്യാട് മന്നം സ്മാരക എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ ഇന്ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ 8.30 ന് ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നൈമിഷാരണ്യം സെക്രട്ടറി രംഗനാഥ് എസ്. അണ്ണാവി ക്യാമ്പ് വിശദീകരിക്കും. ഡോ.കെ.എസ്. വിഷ്‌ണു നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.