കായംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് വാർഷിക പൊതുയോഗവും ഭാരവാഹികൾക്ക് സ്വീകരണവും നൽകി. സംസ്ഥാനം പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, വൈസ് പ്രസിഡന്റ് എ.ജെ.ഷാജഹാൻ, സെക്രട്ടറിയേറ്റ് അംഗം വി.സബിൽ രാജ് എന്നിവരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായ കായംകുളം എസ്.എച്ച്.ഓ മുഹമ്മദ് ഷാഫിയെ ആദരിച്ചു. ജനറൽ സെക്രട്ടറി പി.സോമരാജൻ സ്വാഗതവും ട്രഷറർ എം.ജോസഫ് നന്ദിയും പറഞ്ഞു.