ആലപ്പുഴ: പുന്നപ്ര കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ് അപ്ളൈയ്‌ഡ് സയൻസ് വിഭാഗത്തിൽ ഇംഗ്ളീഷ് അസി. പ്രൊഫസർ തസ്‌തികയിൽ താത്കാലിക ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ എം.എയും നെറ്റുമാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫക്കറ്റുകളുമായി 15 ന് രാവിലെ പത്തിന് കാേളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.