ആലപ്പുഴ: കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ശങ്കേഴ്‌സ് ലാബ് മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച പ്രിവിലേജ് ക്യാമ്പും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ കെ.പി.പി.എ ജില്ലാ പ്രസിഡന്റ് ഐവാൻ രത്തിനം അദ്ധ്യക്ഷത വഹിച്ചു. ശങ്കേഴ്‌സ് ഹെൽത്ത് കെയർ ഗ്രൂപ്പ് എം.ഡി ഡോ.ആർ.മണികുമാർ, ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, വാർഡ് കൗൺസിലർ സിമി ഷാഫിഖാൻ തുടങ്ങിയവർ പങ്കെടുത്തു. കൈനകരി ഗവ.ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.മനോജ് എ.എം മെഡിക്കൽ ക്യാമ്പിനു നേതൃത്വം നൽകി. പി.മോഹനചന്ദ്രൻ നന്ദിയും പറഞ്ഞു.