jk
ടി.എം.ജേക്കബ് അനുസ്മരണം കേരളാ കോൺഗ്രസ്(ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കേരളം കണ്ട മികച്ച ഭരണാധികാരികളിലൊരാളായിരുന്നു ടി.എം.ജേക്കബെന്ന് കേരള കോൺഗ്രസ്(ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ പറഞ്ഞു. 11-ാമത് ടി.എം.ജേക്കബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൽ, ഷാജി വാണിയപ്പുരയ്ക്കൽ, അലക്‌സ് വിന്യംസി, ആൻഡ്രൂസ് റൊസാരിയോ, കെ.അനിരുദ്ധൻ, കെ.എൻ.ജോസഫ് എന്നിവർ സംസാരിച്ചു.