ഹരിപ്പാട് : കരുവാറ്റ ഗ്രാമപഞ്ചായത്ത് കേരളോത്സവം 11, 12, 13 തീയതികളിൽ നടത്താൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു. ഹരിപ്പാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു യോഗം ഉദ്ഘാടനം ചെയ്തു. വ്യക്തിഗതമായും ക്ലബ്ബുകളുടെ അടിസ്ഥാനത്തിലും മത്സരത്തിൽ പങ്കെടുക്കാം. നവംബർ 1ന് 15 വയസ് പൂർത്തിയായവരും 40 വയസ് കഴിയാത്തവരുമായിരിക്കണം. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 8ന് വൈകിട്ട് 5 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി സി.വി.അജയകുമാർ അറിയിച്ചു.