duck

ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച ചെറുതന ആയാപറമ്പ് പാണ്ടി പ്രദേശത്തെ പാടശേഖരങ്ങളിലെ 6987 താറാവുകളെ കൊന്നാടുക്കി. പി.പി.ഇ. കിറ്റ് ധരിച്ച് വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയും. കത്തിക്കൽ പൂർത്തിയായതിന് ശേഷം പ്രത്യേക ആർ.ആർ.ടി സംഘമെത്തി സാനിറ്റേഷൻ നടപടികൾ സ്വീകരിക്കും. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് ജോലികൾക്ക് നേതൃത്വം നൽകി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിനയ് കുമാർ, ചീഫ് വെറ്റിനറി ഓഫീസർ ഡോ. സന്തോഷ്, എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരും സ്ഥലത്തെത്തി. കള്ളിംഗ് നടപടികൾ പൂർത്തിയായെങ്കിലും ഈ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും.