ആലപ്പുഴ: ആര്യാട് പഞ്ചായത്ത് നാലാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിനോടു ചേർന്ന് സംഭരിച്ചിരുന്ന റീസൈക്ലിങ്ങിനുള്ള പ്ലാസ്റ്റീക്കിനു തീ പിടിച്ചു. കെട്ടിടത്തിന്റെ ഒരു വശത്തെ ജനൽ പാളിയിലേക്കും കഴുക്കോലിലേക്കും തീ പടർന്നു. ആലപ്പുഴ അഗ്നിരക്ഷാ നിലയത്തിൽ നിന്നും സംഭവസ്ഥലത്തെത്തിയ എസ്.ടി.ഒ വേണുക്കുട്ടൻ, ബൈജു പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ 45 മിനിറ്റോളം ഫോം കോമ്പൗണ്ടും, വെള്ളവും പമ്പ ചെയ്ത് തീ നിയന്ത്രിച്ചു.