ആലപ്പുഴ: ആലപ്പുഴ നഗരസഭ കേരളോത്സവം 19, 20 തീയതികളിൽ നടക്കും. സ്വാഗതസംഘ രൂപീകരണയോഗം നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആർ.വിനിത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.ഷാനവാസ്, സെക്രട്ടറി ബി.നീതുലാൽ, കൗൺസിലർമാർ, യുവജന ക്ഷേമ ബോർഡ് അംഗങ്ങൾ, കായിക-സംഗീത അദ്ധ്യാപകർ, യൂത്ത് ക്ലബ്ബ് ഭാരവാഹികൾ, സംസ്‌കാരിക സംഘടനകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, യുവജന-രാഷ്ട്രീയ സംഘടനകൾ, കലാകായിക പ്രതിനിധികൾ തുടങ്ങീ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.
രക്ഷാധികാരികളായി അഡ്വ.എ.എം ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, എച്ച്.സലാം എം.എൽ.എ, യുവജന ക്ഷേമ ബോർഡ് അംഗങ്ങളായ ടി.ടി.ജിസ്‌മോൻ, എസ്.ദീപു ,
ചെയർപേഴ്‌സൺ ആയി നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാന്മാരായി നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ.ഷാനവാസ്, കെ.ബാബു, അഡ്വ.റീഗോരാജു, എം.ആർ പ്രേം, ഡി.പി മധു, ഇല്ലിക്കൽ കുഞ്ഞുമോൻ, കെ.കെ ജയമ്മ, എൽജിൻ റിച്ചാർഡ്, ഷീലമോഹൻ, സോഫി എന്നിവരെയും
വർക്കിംഗ് ചെയർമാനായി വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആർ.വിനിതയെയും, ജനറൽ കൺവീനറായി മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, ജോയിന്റ്കൺവീനറായി ലിബിൻ ജോസഫ്, കോർഡിനേറ്റായി റിനോഷ് എന്നിവരെയും തിരഞ്ഞെടുത്തു. നഗരസഭ പരിധിയിൽ 15നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് കലാ കായിക മത്സരങ്ങളിൽ പങ്കെടുക്കാം. മത്സരാർത്ഥികൾക്ക് വ്യക്തിപരമായും ക്ലബ്ബുകളുടെ പേരിലും മത്സരിക്കാം.
15ന് വൈകിട്ട് 5ന് മുമ്പ് നഗരസഭ മിനി ജനസേവനകേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം..
വിശദവിവരങ്ങൾക്ക് രജിസ്‌ട്രേഷൻ കമ്മറ്റി ചെയർമാൻ ബി. അജേഷ്, കൺവീനർ സിമിഷാഫിഖാൻ എന്നിവരെ 9497340287, 9745835335 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം..