ആലപ്പുഴ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 13-ാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് ഏരിയ കമ്മറ്റിയുടെ സ്വാഗതസംഘം ഓഫീസ്, ഇ.എം.എസ് സ്റ്റേഡിയം കോംപ്ലക്‌സിൽ ജനാധിപത്യ മഹിളാ അസോ. സംസ്ഥാന ജോയിന്റ് സെക്രട്ടറിയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, ജനാധിപത്യ മഹിളാ അസോ.സംസ്ഥാന കമ്മറ്റി അംഗം കെ.കെ ജയമ്മ, ജില്ലാ കമ്മറ്റി അംഗങ്ങളായ എ.എസ്.കവിത, ഏരിയ പ്രസിഡന്റ് ബീനരമേശ്, സെക്രട്ടറി രാജേശ്വരി ഉദയൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ബിന്ദു, സിന്ധു, ദീപ നോബി, സൂര്യബൈജു, ജാസ്മിൻ റെജി, മനീഷ, സിമിഷാഫിഖാൻ, ബിന്ദു ബോബൻ, മേരിലീന തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളന പ്രചരണങ്ങളുടെ ഭാഗമായി വനിതകളുടെ നേതൃത്വത്തിൽ ചുവരെഴുത്തുകളും നടന്നു.