v
വള്ളികുന്നം പഞ്ചായത്തിലെ മൃഗാശുപത്രിയിൽ സ്ഥിരമായി ഡോക്ടർ ഇല്ലാത്തതുമൂലം ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാണെന്നാരോപിച്ചു ഗ്രാമ പഞ്ചായത്ത് കോൺഗ്രസ്സ് ജനപ്രതിനിധികൾ അടഞ്ഞ് കിടന്ന ഡോക്ടറുടെ ഓഫിസിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം.

വള്ളികുന്നം: വള്ളികുന്നം പഞ്ചായത്തിലെ മൃഗാശുപത്രിയിൽ സ്ഥിരമായി ഡോക്ടർ ഇല്ലാത്തതുമൂലം ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായ സംഭവത്തിൽ പ്രതിഷേധിച്ച്, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് കോൺഗ്രസ് ജനപ്രതിനിധികൾ അടഞ്ഞ് കിടന്ന ഡോക്ടറുടെ ഓഫിസിനു മുന്നിൽ നിൽപ്പ് സമരം നടത്തി. ബി. രാജലക്ഷ്മി, ജി.രാജീവ്കുമാർ, ആർ. വിജയൻപിള്ള , ടി.ആർ. ശങ്കരൻകുട്ടി നായർ, കെ.ഗോപി, അർച്ചനപ്രകാശ് എന്നിവർ നേത്വത്വം നൽകി.കഴിഞ്ഞ 2 മാസമയി ഡോക്ടറുടെ സേവനം ലഭ്യമാകുന്നില്ല. കിഴക്കൻ പ്രദേശങ്ങളിൽ നിന്നു വാഹനങ്ങളിൽ വളർത്തു മ്യഗങ്ങളുമായിയെത്തുന്നവർ സേവനം ലഭ്യമാകാതെ തിരികെ മടങ്ങേണ്ടുന്ന സ്ഥിതിയാണെന്നു സമരക്കാർ പറഞ്ഞു.