kattanam
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭരണിക്കാവ് ഡിവിഷനിൽ സംഘടിപ്പിച്ച ഉദ്യോഗ് - 2022 തൊഴിൽ മേള ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു.

കറ്റാനം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭരണിക്കാവ് ഡിവിഷനിൽ സംഘടിപ്പിച്ച ഉദ്യോഗ് - 2022 തൊഴിൽ മേള ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം നികേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ദീപ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിപിൻ സി.ബാബു. പ്രദീപ് കുമാർ, ബിജി പ്രസാദ്, എ.എം.ഹാഷിർ, സുരേഷ് തോമസ് നൈനാൻ, കോശി അലക്സ്‌, എം.ശ്യാമള ദേവി, ശാന്തി സുഭാഷ്, ശശിധരൻ നായർ എന്നിവർ സംസാരിച്ചു. 26കമ്പനികൾ ഇന്റർവ്യൂവിൽ പങ്കെടുത്തു. 120 പേർക്ക് ഇന്നലെ ഓഫർ ലെറ്റർ കൊടുത്തു.403 പേരുടെ ചുരുക്ക പട്ടികയും പ്രസിദ്ധീകരിച്ചു.