ഹരിപ്പാട്: മുതുകുളം തെക്ക് 305-ാം നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ദർശന പ്രഭാഷണ പരമ്പര ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലിംകുമാർ ഉദ്ഘാടനം ചെയ്യും. ശ്രീനാരയണ ധർമ്മം എന്ന കൃതിയുടെ വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവഹിക്കും. പ്രഥമ പ്രഭാഷണമായ 'സാക്ഷാൽ പരബ്രഹ്മം ഗുരു' എന്ന വിഷയം വിജയലാൽ നെടുങ്കണ്ടം അവതരിപ്പിക്കുമെന്ന് ശാഖാപ്രസിഡന്റ് പി.കെ.അനന്തകൃഷ്ണൻ, സെക്രട്ടറി എസ്.രാജീവൻ എന്നിവർ അറിയിച്ചു.