 
ആലപ്പുഴ: ആലപ്പുഴ കാർമ്മൽ അക്കാഡമി നാലാം ക്ലാസ് വിദ്യാർത്ഥി അലീറ്റ റോസ് ജോസഫ് കുട്ടികളുടെ പ്രധാനമന്ത്രിയാകും. ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജർ പി.ഒ.ജോസഫിന്റെയും, അൽഫോൺസ മൈക്കിളിന്റെയും മകളാണ്. പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ട എമി റോസ് ബ്രിട്ടോ സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്‌കൂൾ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. ലിയോ തേർട്ടീന്ത് സ്കൂൾ അദ്ധ്യാപകൻ ജോൺ ബ്രിട്ടോയുടെയും സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക മേരി പ്രിൻസിയുടെയും മകളാണ്. 14ന് നടക്കുന്ന ശിശുദിന റാലിക്ക് ഇരുവരും നേതൃത്വം നൽകും .ശിശുദിന സമ്മേളനം പ്രധാനമന്ത്രി അലീറ്റ റോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എമിറോസ് ബ്രിട്ടോ അദ്ധ്യക്ഷത വഹിക്കും. ഹൈസ്‌ക്കൂൾ വിഭാഗം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കാക്കാഴം ഗവ എച്ച്.എസ്.എസ്.എസ് വിദ്യാർത്ഥി കെ.അബിൻ രാജ് സ്വാഗതം പറയും.