ആലപ്പുഴ : തിരുവനന്തപുരം നഗരസഭയി​ലെ താൽക്കാലിക നിയമനങ്ങൾ സി​.പി​.എം ജില്ലാ കമ്മിറ്റി വഴി നടത്താൻ ശ്രമിച്ച മേയർ ആര്യ രാജേന്ദ്രൻ സ്ഥാനംരാജിവെക്കണമെന്ന് ആർ.എസ്.പി.അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം സി.കൃഷ്ണചന്ദ്രൻ, മണ്ഡലം സെക്രട്ടറി ഷാമോൻ സിദ്ധിഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ.ചന്ദ്രൻ, പി.മോഹനൻ, ആർ.രതീഷ്, കുരുവിള മാത്യു,പി.എ.അൻസർ,അഷറഫ്, മണ്ഡലം കമ്മിറ്റിയംഗങ്ങളായ സിദ്ധിഖ് ഇസ്മയിൽ,എ.ആസാദ്,ആർ.വൈ.എഫ്.മണ്ഡലം പ്രസിഡന്റ് കെ.സി.രതീഷ്, രാജീവ് കുമാർ എന്നിവർ സംസാരിച്ചു.