മുഹമ്മ: വൈദ്യുതി നിയമയിൽ ഭേദഗതി ബില്ല് 2022 പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എഞ്ചിനിയേഴ്സ് ചേർത്തല ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാപ്പുറത്ത് ജനസഭ സംഘടിപ്പിച്ചു.മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.മുഹമ്മ പഞ്ചായത്ത് അംഗം വി.ഡി വിശ്വനാഥൻ അധ്യക്ഷനായി.കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.സി അംഗം ഭാർഗവൻ വിഷയാവതരണം നടത്തി.കൺവീനർ ടി.ബാബു സ്വാഗതം പറഞ്ഞു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ,കെ.വി സന്തോഷ്,അഭിലാഷ് കാക്കരി എന്നിവർ സംസാരിച്ചു.