1
രാമങ്കരി സർവ്വീസ് സഹകരണ ബാങ്കി​ന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിബിൻ സി.ബാബു ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : രാമങ്കരി സർവ്വീസ് സഹകരണ ബാങ്കി​ന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിബിൻ സി.ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷനായി. ലഹരിയും കുടുംബവും എന്ന വിഷയത്തിൽ എസ് എസ് എ റിട്ട ജില്ലാ പ്രോജക്ട് ഓഫീസർ യു.സുരേഷ്കുമാർ ക്ലാസെടുത്തു. ബോർ‌ഡ് അംഗങ്ങളായ മഞ്ജു ളാങ്കര, നീലകണ്ഠപിളള, ജയചന്ദ്രകുമാർ , ടി​.ലിജോ തുടങ്ങിയവർ പ്രസംഗിച്ചു. പി.ജി. അശോക് കുമാർ സ്വാഗതവും എൻ.ഐ.തോമസ് നന്ദിയും പറഞ്ഞു