1
സാഹസികയാത്രികന് സ്വീകരണം

കുട്ടനാട് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സൈക്കിളിൽ സാഹസിക യാത്ര നടത്തുന്ന മുംബയ് സ്വദേശിയായ ചാൻ എസ് കുൻ (39)ന് തലവടി ജംഗ്ക്ഷനിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത് അദ്ധ്യക്ഷനായി .ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി.ഇടിക്കുള പൊന്നാട അണിയിച്ചു. ജന പ്രതിനിധികളായ കൊച്ചുമോൾ ഉത്തമൻ ബിനു സുരേഷ്, സി ഡി എസ് ചെയർപേഴ്സൺ ഉഷ വിക്രമൻ ജലജീവൻ മിഷൻ കോ ഓർഡിനേറ്റർ ശ്രീരജ്ഞിനി ചർച്ചാ വേദി പ്രസിഡന്റ് പി.വി.രവീന്ദ്രനാഥ്, പരിയാരത്ത് ചന്ദ്രമോഹൻ, എം.വേണുഗോപാൽ ഡോ.ജിതേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.