p
താമരക്കുളം വി വി ഹയർ സെക്കന്ററി സ്‌കൂൾ, ഗവണ്മെന്റ് എച്ച് എസ് പയ്യനലൂർ എന്നി സ്‌കൂളുകളിലെ 2019-2021 ബാച്ചിലെ കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡിൽ നൂറനാട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീജിത്ത് സല്യൂട്ട് സ്വീകരിക്കുന്നു.

ചാരുംമൂട് :താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ.എച്ച്.എസ് പയ്യനലൂർ എന്നി സ്‌കൂളുകളിലെ 2019-2021 ബാച്ചിലെ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വി.വി.ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്ത് നടന്നു. നൂറനാട് സി.ഐ പി.ശ്രീജിത്ത് സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി കേഡറ്റ് ദേവനന്ദ കമാന്റർ ആയിരുന്നു.പാസിംഗ് ഔട്ട് പരേഡിൽ പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ, പ്രിൻസിപ്പൽ ജിജി.എച്ച്.നായർ, ഹെഡ്മാസ്റ്റർ ശിവപ്രസാദ്, ഡെപ്യൂട്ടി എച്ച്.എം സഫീന ബീവി, നൂറനാട് എസ്.ഐ രാജേഷ്‌കുമാർ, എസ്.പി.സി ഓഫീസർമാരായ അനിൽകുമാർ, പ്രീത, രമാദേവി, പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ്‌കുമാർ കൈലാസം, മാതൃസംഗമം കൺവീനർ അനിത തുടങ്ങിയവർ പങ്കെടുത്തു.