ആലപ്പുഴ: കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) യുടെ നേതൃത്വത്തിൽ 8 ന് ആലപ്പുഴ കയർ പ്രൊജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 10ന് എ.ഐ.ടി.യു.സി ദേശീയ കൗൺസിലംഗം പി.വി.സത്യനേശൻ ഉദ്ഘാടനം ചെയ്യും. കയർ രംഗത്തെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുക, സംഘങ്ങളെ സംരക്ഷിക്കുക, ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.