 
ചാരുംമൂട് :കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് മാവേലിക്കര താമരക്കുളം പ്രൈമറി യൂണിറ്റിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു.ജില്ലാ പ്രസിഡന്റ് ക്യാപ്ടൻ കെ.കുട്ടൻനായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.എൻ. അച്ചുതൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര താലൂക്ക് പ്രസിഡന്റ് എസ്. മുരളീധരക്കൈമൾ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. 1971 ലെ ഇൻഡോ പാക് യുദ്ധ പങ്കാളികളായ സൈനികരെയും മുതിർന്ന അംഗങ്ങളേയും താമരക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ആദരിച്ചു.യൂണിറ്റ് രക്ഷാധികാരി ആർ.ഗോപാലകൃഷ്ണപിള്ള , മഹിളാ വിംഗ് ജില്ലാ പ്രസിഡന്റ് സരസ്വതി ആർ.കുറുപ്പ്, താലൂക്ക് കമ്മിറ്റി സെക്രട്ടറി എസ്.പങ്കജാക്ഷൻ പിള്ള , യൂണിറ്റ് സെക്രട്ടറി പിവേലായുധൻനായർ,ജോയിന്റ് സെക്രട്ടറി പിവേണുഗോപാൽ, ട്രഷറർ എൻ പുരുഷോത്തമൻ പിള്ള ,ഓർഗനൈസിംഗ് സെക്രട്ടറി മനോഹരൻ പിള്ള , വൈസ് പ്രസിഡന്റ് ക്യാ്ര്രപൻ കെ.വാസുദേവൻ , മുൻ പ്രസിഡന്റ് ശിവൻ പിള്ള , പ്രോഗ്രാം കോ -ഓർഡിനേറ്റർമാരായ രജമ്മ ശിവൻപിള്ള,രമ വാസുദേവൻ, ഉഷ വേണുഗോപാൽ ,കെ.ബി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.