hjjj
പിടിയിലായ പ്രതികൾ

ഹരിപ്പാട് : കുമാരപുരം കെ.കെ.വി.എം.എച്ച്.എസ്.എസ് (അനന്തപുരം ) സ്കൂൾ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടി​ച്ച അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു (ശ്രുതി വിഷ്ണു, 29), രാഹുൽ (29),നിഥിൻ (27), ഷിജിൻ ഫിലിപ്പോസ് (25), സുരേഷ് (37) എന്നിവരാണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. കഴി​ഞ്ഞ ദി​വസമാണ് സംഭവം. ഇവർ ചേരിതിരിഞ്ഞ് സ്ഥലത്ത് സംഘർഷം ഉണ്ടാക്കുന്നതറിഞ്ഞ് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇവരിൽ നിന്നും വടിവാൾ,ഗൂർഖകത്തി, കമ്പിവടി മുതലായവ പിടികൂടി. അക്രമികൾ എത്തിയ കാറും കസ്റ്റഡിയിലെടുത്തു. വിഷ്ണു,നിഥിൻ എന്നി​വർ കൊലപാതക കേസിലെ പ്രതികളാണ്. ഹരിപ്പാട് എസ്.എച്ച്.ഒ വി.എസ്.ശ്യാം കുമാർ, എസ്.ഐമാരായ എച്ച്.ഗിരീഷ്, സവ്യസാചി, എസ്.സി.പി.ഒമാരായ അഞ്ചു, സുരേഷ്, സി.പി.ഒ മാരായ നിഷാദ്, അൽ അമീൻ, സുരേഷ് ബാബു, സുമേഷ്, മഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.