perunnal-rasa-
പരുമല മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഖറോനൊ പെരുന്നാളിന് സമാപനം കുറിച്ച് ഭക്തിനിർഭരമായി നടന്ന റാസ

മാന്നാർ: സത്യ സുറിയാനിസഭയുടെ ആരാധനാ അനുഷ്ഠാനങ്ങളെ ജീവിത വ്രതമായി സ്വീകരിച്ച് വിശുദ്ധിയുടെ സൗകുമാര്യം സഭയിലും സമൂഹത്തിലും പടർത്തിയ വിശ്വാസ ജീവിതത്തിനുടമയാണ് പരുമല ഗ്രിഗോറിയോസ് തിരുമേനിയെന്ന് യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. പരുമല മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് പ്രധാന കാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു മെത്രാപോലീത്ത. പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോട് കൂടി പെരുന്നാൾ സമാപിച്ചു. ഫാ.എം.ജെ ദാനിയേൽ, ഫാ.സേവേറിയോസ് തോമസ്, മറ്റ് വികാരിമാർ എന്നിവർ സഹകാർമ്മികരായിരുന്നു.